Wednesday, September 22, 2021
Home News National തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളജുകളും തുറക്കുന്നു; തിയേറ്ററുകള്‍ 50 ശതമാനം ശേഷിയില്‍

തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളജുകളും തുറക്കുന്നു; തിയേറ്ററുകള്‍ 50 ശതമാനം ശേഷിയില്‍

ചെന്നൈ: സപ്തംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട്. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സ്‌കൂള്‍ തുറക്കുക. ഒപ്പം കോളജുകളും തുറക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.

പോളിടെക്നിക് കോളേജുകളും ഇതിനോടൊപ്പം തുറക്കാന്‍ അനുമതിയുണ്ട്. സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് മാത്രമേ തുറക്കുന്നുള്ളുവെങ്കിലും സപ്തംബര്‍ 15ന് ശേഷം ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് തുറക്കുന്നതും പരിഗണനയിലുണ്ട്. കോവിഡ് സാഹചര്യം വിലയിരുത്തി ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Most Popular