Saturday, July 24, 2021
Home Ediotrs Pick ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കോവിഡ് ചികില്‍സ നടത്താമെന്ന് ബിജെപി നേതാക്കള്‍; വിമര്‍ശിച്ച യുവാവിനെതിരേ രാജ്യദ്രോഹ കുറ്റം,...

ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കോവിഡ് ചികില്‍സ നടത്താമെന്ന് ബിജെപി നേതാക്കള്‍; വിമര്‍ശിച്ച യുവാവിനെതിരേ രാജ്യദ്രോഹ കുറ്റം, ഒടുവില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കോവിഡ് ചികില്‍ നടത്താമെന്ന് അവകാശപ്പെട്ട ബിജെപി നേതാക്കളെ വിമര്‍ശിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ച യുവാവിന് അടിയന്തര മോചനം നല്‍കി സുപ്രിംകോടതി.

കോവിഡ് ചികിത്സയ്ക്ക് ഗോമൂത്രവും ചാണകവും അത്യുത്തമം ആണെന്ന് പ്രചരിപ്പിച്ച ബി.ജെ.പി നേതാക്കളെ വിമര്‍ശിച്ച് മണിപ്പൂര്‍ സ്വദേശി എറേന്ദ്രോ ലെയ്ചോംബാമാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് എറേന്ദ്രോയെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടക്കുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഈ കേസിന്റെ പേരില്‍ ഒരു ദിവസം പോലും ജയിലില്‍ കിടക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

എറേന്ദ്രോയെ തടവിലിട്ടത് ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലീക അവകാശത്തിന്റെ ലംഘനമാണ്. അതിനാല്‍ 1000 രൂപയുടെ വ്യക്തിഗത ജാമ്യത്തില്‍ ഉടനടി മോചിപ്പിക്കണം. ജയില്‍ മോചനത്തിന്റെ ഉത്തരവ് ഇന്നലെ അഞ്ചു മണിക്കു മുന്‍പ് തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടു. വൈകീട്ട് 4.45ന് സുപ്രിം കോടതിയുടെ അന്ത്യശാസന സമയം അവസാനിക്കുന്നതിന് 15 മിനിറ്റ് മുമ്പാണ് എറേന്ദ്രോയെ വിട്ടയച്ചത്.

സര്‍ക്കാര്‍ എല്ലാവരെയും ദേശീയ ദുരക്ഷാനിയമം ഉപയോഗിച്ച് നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്ന് മോചനത്തിന് ശേഷം എറേന്ദ്രോ പറഞ്ഞു. എന്നാല്‍, അത് നടക്കാന്‍പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുഭരണത്തില്‍ ഹാവഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആളാണ് എറേന്ദ്രോ. മണിപ്പൂരിലെ അടിച്ചമര്‍ത്തലുകള്‍ക്കും പട്ടാള അധിനിവേശത്തിനുമെതിരേ നിരന്തരം പ്രതിഷേധ ശബ്ദം ഉയര്‍ത്തിയിരുന്നു. എറേന്ദ്രോയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് എല്‍ രഘുമണി സിംഗ് ആണ് സുപ്രിംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ മേയിലാണ് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ എറേന്ദ്രോയെ അറസ്റ്റ് ചെയ്തത്. ഹരജി നാളെത്തേക്ക് മാറ്റിവെയ്ക്കണമെന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. എറേന്ദ്രോയുടെ പരാമര്‍ശം കുറ്റകരമാണമെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂര്‍ ബിജെപി നേതൃത്വമാണ് പരാതി നല്‍കിയത്.
ALSO WATCH

Most Popular