Friday, August 19, 2022
HomeGulfകോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തിന് സഹായധനം തേടി സുപ്രിംകോടതിയിലേക്ക്

കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തിന് സഹായധനം തേടി സുപ്രിംകോടതിയിലേക്ക്

ദുബൈ: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം തേടി ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകനും ലോകകേരള സഭാംഗവുമായ അഡ്വ. ഹാഷിക് തൈക്കണ്ടി സുപ്രിംകോടതിയെ സമീപിക്കുന്നു. പിഎം കെയേഴ്‌സ്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധി, പ്രവാസി ക്ഷേമത്തിന് വകയിരുത്തിയ ഫണ്ടുകള്‍ എന്നിവയില്‍ നിന്ന് നിര്‍ധന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായം അനുവദിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ഇന്ത്യക്കാര്‍ മരണപ്പെട്ടിട്ടും അവരുടെ അവകാശികള്‍ക്ക് വേണ്ട സഹായം നല്‍കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. പിഎം കെയേഴ്‌സില്‍ കോടിക്കണക്കിന് രൂപ സമാഹരിച്ചിരിക്കെയാണ് ഈ അവഗണന. പ്രകൃതി ദുരന്തം പോലെ അപ്രതീക്ഷിതമായി സംഭവിച്ച ഈ ദുരിതത്തില്‍ ജനങ്ങള്‍ക്ക് സാന്ത്വനമേകാന്‍ സര്‍ക്കാരുകള്‍ മുന്നോട്ടു വരണമെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേനെ സമര്‍പ്പിക്കുന്ന റിട്ട് ഹരജിയില്‍ ആവശ്യപ്പെട്ടതായി അഡ്വ. ഹാഷിക് പറഞ്ഞു.

Most Popular