മുംബൈ: ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഏക്നാഥ് ഖഡ്സെ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഉടന്‍ എന്‍സിപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടില്‍ അറിയിച്ചു. ഖഡ്സെ ബിജെപി പാര്‍ട്ടിവിടുമെന്നത് സംബന്ധിച്ച് വാര്‍ത്ത മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തളളിയതിന് പിന്നാലെയാണ് അദ്ദേഹം എന്‍.സി.പിയില്‍ ചേരുമെന്ന് ജയന്ത് പാട്ടീല്‍ വ്യക്തമാക്കിയത്.
2016 ല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫട്നാവിസ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് മുതല്‍ ബി.ജെ.പിയില്‍ തുടരുന്നതില്‍ ഖഡ്സെ അതൃപ്തനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ബന്ധം ഉപേക്ഷിച്ച വെളളിയാഴ്ച എന്‍.സി.പിയില്‍ ചേരും .മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീല്‍ സമുദായത്തിന്റെ നേതാവ് കൂടിയാണ് ഖഡ്സെ. മഹാരാഷ്ട്രയില്‍ ബിജെപിയുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു.