ഭോപ്പാല്‍: പശുവും അതിന്റെ ചാണകവും മൂത്രവും വ്യക്തികളുടെ സമ്പത്തിനെ മാത്രമല്ല രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ ശക്തിപ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്.
സര്‍ക്കാര്‍ പശു സംരക്ഷണ കേന്ദ്രങ്ങളും ഷെല്‍ട്ടറുകളും വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സമൂഹത്തിന്റെ പിന്തുണ ഇല്ലാതെ അതു ഫലവത്താകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് സംഘടിപ്പിച്ച വനിതാ മൃഗഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമുക്ക് സാധ്യമല്ലെങ്കില്‍, പശുക്കള്‍ക്കും അവയുടെ ചാണകത്തിനും മൂത്രത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനാവും. മധ്യപ്രദേശിലെ ശ്മശാനങ്ങളില്‍ കത്തിക്കാന്‍ വിറക് ഉപയോഗം കുറയക്കുന്നതിന്റെ ഭാഗമായി ചാണക വരളികളാണ് ഉപയോഗിക്കുന്നത്- ചൗഹാന് പറഞ്ഞു.
ALSO WATCH