Wednesday, June 23, 2021
Home News Kerala സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം; മാതാവിനെയല്ലാതെ മറ്റാരെയും കാണരുത്

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം; മാതാവിനെയല്ലാതെ മറ്റാരെയും കാണരുത്

ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി ജയിലില്‍ അടക്കപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം. മാതാവിനെയല്ലാതെ മറ്റാരെയും കാണരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. അടുത്തബന്ധുക്കളെയും കാണാന്‍ അനുവാദമുണ്ട്. മാധ്യമങ്ങളെ കാണുന്നതിനും വിലക്കുണ്ട്. ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി തള്ളി.

90 വയസ്സായ കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാഥറസില്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രമധ്യേ ഒക്ടോബര്‍ അഞ്ചിനാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.

Most Popular