പാട്യാല: പഞ്ചാബിലെ പട്യാല പച്ചക്കറി ചന്തയിലുണ്ടായ സംഘര്‍ഷത്തില്‍ എഎസ്‌ഐയുടെ കൈ വെട്ടി. രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റു. നിഹാങ് വിഭാഗത്തില്‍പ്പെട്ട നാല് സിഖുകാരാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് നാല് പേരടങ്ങുന്ന നിഹാങുകള്‍ പാട്യാലയിലെ പച്ചക്കറി ചന്തയിലെത്തിയത്. ഇവരോട് ചന്തയിലെ അധികൃതര്‍ പാസ് കാണിക്കാന്‍ പറഞ്ഞതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. നിഹാങുകള്‍ ചന്തയിലെ ജീവനക്കാരെ മര്‍ദിക്കാന്‍ തുടങ്ങിയതോടെ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ ഇടപെട്ടുവെന്നാണ് പോലിസ് അറിയിക്കുന്നത്.
തുടര്‍ന്ന് കൈവശമുണ്ടായിരുന്ന വാളുകള്‍ ഉപയോഗിച്ച് അക്രമികള്‍ പോലിസിനെ വെട്ടി. എഎസ്‌ഐ. ഹര്‍ജീത് സിങിന്റെ കൈയാണ് അക്രമികള്‍ വെട്ടിമാറ്റിയത്. സ്റ്റേഷന്‍ ഓഫീസര്‍ സര്‍ദാര്‍ ബില്‍കര്‍ സിങ്, എഎസ്‌ഐ രാജ് സിംങ് എന്നിവര്‍ക്ക് തോളിലും കൈകാലുകളിലുമായി പരിക്കേറ്റു. എഎസ്‌ഐയെ വിദഗ്ധ ചികിത്സക്കായി ചണ്ഡീഗഡിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
Sikh Nihangs injured a few Police officers in Patyala