Sunday, September 19, 2021
Home News National ആയുധങ്ങളുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 6 പേരെ പിടികൂടിയതായി ഡല്‍ഹി പോലിസ്

ആയുധങ്ങളുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 6 പേരെ പിടികൂടിയതായി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ സഹിതം 6 പേരെ പിടികൂടിയതായി ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍. പാക്‌സിതാനില്‍ പരിശീലനം ലഭിച്ചവര്‍ ഉള്‍പ്പെടെയാണ് പിടിയിലായതെന്ന് പോലിസ് പറയുന്നു. സ്‌ഫോടക വസ്തുക്കളും തോക്കുകളും ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തതായും വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നുമാണ് പോലിസിന്റെ അവകാശവാദം.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായതത്രെ. ദാവുദ് ഇബ്‌റാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്‌റാഹിം ആണ് ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് സ്‌പെഷ്യല്‍ സെല്‍ കമ്മീഷണല്‍ നീരജ് താക്കൂര്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജാന്‍ മുഹമ്മദ് ഷെയ്ഖ്(മഹാരാഷ്ട്ര), ഉസാമ സമി(ഡല്‍ഹി), ലാല(റായ്ബറേലി-യുപി), സീശാന്‍(യുപി), മുഹമ്മദ് അമീര്‍ ജാവേദ്(ലഖ്‌നോ) എന്നിവരാണ് പിടിയിലായത്. ഉസാമയ്ക്കും സീഷാനും പാകിസ്താനില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ മസ്‌കത്ത് വഴി പാകിസ്താനിലെത്തി എകെ 47 ഉപയോഗിക്കുന്നതിനു പരിശീലനം നേടിയിരുന്നുവത്രെ.

പിടിയിലായവര്‍ നവരാത്രി, രാംലീല ആഘോഷങ്ങള്‍ക്കിടെ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായാണ് പോലിസ് പറയുന്നത്. ബംഗാളി സംസാരിക്കുന്ന കൂടുതല്‍ പേര്‍ സംഘത്തിലുള്ളതായി പിടികൂടിയവര്‍ വെളിപ്പെടുത്തിയതായും നീരജ് താക്കൂര്‍ പറഞ്ഞു.

 

Most Popular