കശ്മീര്‍: ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ 5 സൈനികർക്ക് വീര മൃത്യു. പാക് ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രദേശത്ത് തുടരുകയാണ്. സുരാന്‍കോട്ട് മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം തിരച്ചിലിനിറങ്ങിയത്. തീവ്രവാദികളുള്ള മേഖല സൈന്യം വളയുകയും ചെയ്തു. തീവ്രവാദികളുടെ ഭാഗത്തുനിന്നും ഉണ്ടായ വെടിവെയ്പ്പിൽ നാല് ജവാന്മാര്ക്കും ഒരു സൈനിക ഓഫീസർക്കും ഗുരുതര പരിക്കേൽക്കുകയായിരുന്നു.
നേരത്തെ, ജമ്മു കശ്മീരില്‍ ഭീകരവാദ ബന്ധമുള്ള 700ലധികം പേരെ സുരക്ഷാ സേനകസ്റ്റഡിയില് എടുത്തിരുന്നു. ഇവരില്‍ പലര്‍ക്കും നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സംഘനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നുമാണ് കരുതുന്നത്. ആറ് ദിവസത്തിനിടെ ഏഴ് സാധാരണക്കാരാണ് കശ്മീരില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണത്തേ തുടര്‍ന്ന് കൊല്ലപ്പെട്ടത്.