ന്യൂഡല്‍ഹി: പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്ന അറിയിപ്പുമായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍.
രണ്ട് ഡോസ് വാക്സിനെടുത്ത് 15 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് മാഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. ആഭ്യന്തര യാത്രക്കാര്‍ക്കും അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കും ഇത് ബാധകമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, പശ്ചിമ ബംഗാള്‍, കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കു വരുന്ന ആഭ്യന്തര യാത്രക്കാര്‍ ഒന്നുകില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ പൂര്‍ണമായും വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ആഭ്യന്തര യാത്രക്കാര്‍ക്കു മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ അറിയിപ്പിലും പറയുന്നു.