ന്യൂഡല്‍ഹി: മാര്‍ച്ച് 25നും 31നും ഇടയ്ക്കുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ സ്വമേധയാ റദ്ദായതായി വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് അറിയിച്ചു. ടിക്കറ്റ് തുക അടുത്ത ഒരു കൊല്ലത്തിനിടെ ടിക്കറ്റ് ബുക്കിങ്ങിനായി ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചു. മാര്‍ച്ച് 25 നും 31 നും ഇടയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് സ്പൈറ്റ് ജെറ്റ് ഇക്കാര്യം അറിയിച്ചത്.
യാത്ര ചെയ്യാനുദ്ദേശിച്ചിരുന്ന ദിവസം മുതല്‍ തുടങ്ങി ഒരു കൊല്ലത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് തുക മുഴുവനായും ഉപപഭോക്താവിന് തിരികെ ലഭിക്കും. മാര്‍ച്ച് 29 വരെയുള്ള അന്താരാഷ്ട്രവിമാനസര്‍വീസുകളും സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ട്.