Monday, June 14, 2021
Home Ediotrs Pick മാസ്‌ക്ക് മൂക്കിന് താഴെ ധരിക്കുന്നവരെ വിമാനത്തില്‍ നിന്ന് പുറത്താക്കണമെന്ന് വ്യോമയാന വകുപ്പ്

മാസ്‌ക്ക് മൂക്കിന് താഴെ ധരിക്കുന്നവരെ വിമാനത്തില്‍ നിന്ന് പുറത്താക്കണമെന്ന് വ്യോമയാന വകുപ്പ്

ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെതിരേ കര്‍ശന നിര്‍ദേശവുമായി ഇന്ത്യന്‍ വ്യോമായാന വകുപ്പ്(ഡിജിസിഎ). വിമാനത്താവളത്തിനകത്തും വിമാനത്തിലും പലരും കൃത്യമായി മാസ്‌ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിസിഎ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

താഴെ പറയുന്ന നിര്‍ദേശങ്ങളാണ് ശനിയാഴ്ച്ച പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്.

1. വിമാന യാത്രയുടെ എല്ലാ ഘട്ടങ്ങളിലും യാത്രക്കാര്‍ മാസ്‌ക്ക് ധരിക്കുന്നതും സോഷ്യല്‍ ഡിസ്റ്റന്‍സിങും നിര്‍ബന്ധമായും പാലിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ മാസ്‌ക്ക് മൂക്കിന് താഴേക്ക് നീക്കരുതെന്ന് സര്‍ക്കുലറില്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

2. മാസ്‌ക്ക് ശരിയായ രീതിയില്‍ ധരിക്കാതെ ആരും വിമാനത്താവളത്തില്‍ കയറുന്നില്ലെന്ന് ഗേറ്റിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം.

3. എയര്‍പോര്‍ട്ടിനകത്ത് മുഴുവന്‍ സമയയവും യാത്രക്കാര്‍ മാസ്‌ക്ക ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അല്ലെങ്കില്‍ ടെര്‍മിനല്‍ മാനേജര്‍ ഉറപ്പ് വരുത്തണം. ഏതെങ്കിലും യാത്രക്കാരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ചാല്‍ അവരെ സുരക്ഷാ അധികൃതര്‍ക്ക് കൈമാറുകയും നിയമപ്രകാരം കൈകാര്യം ചെയ്യുകയും വേണം

4. വിമാനത്തിനകത്ത് നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും ശരിയായി മാസ്‌ക്ക് ധരിക്കാത്തവരെ ഡിപാര്‍ച്ചറിന് മുമ്പ് വിമാനത്തില്‍ നിന്ന് പുറത്താക്കണം. മുന്നറിയിപ്പ് നല്‍കിയിട്ടും വിമാന യാത്രയ്ക്കിടെ മാസ്‌ക്ക് ധരിക്കാതിരിക്കുകയോ മറ്റു പ്രോട്ടോക്കോളുകള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്നവരെ അച്ചടമക്കമില്ലാത്ത യാത്രക്കാരനായി കണക്കാക്കുകയും ബന്ധപ്പെട്ട നിയമപ്രകാരം കൈകാര്യം ചെയ്യുകയും വേണം.

ഇന്ത്യയിലെ മുഴുവന്‍ വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
strict compliance of covid19 protocol during air travel, dgca
ALSO WATCH

Most Popular