Sunday, January 23, 2022
HomeNewsNationalസിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു

ബംഗളൂരു: കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു.

ഇന്നലെ ഉച്ചയോടെ ജോഗനപാളയ ഗ്രാമത്തില്‍ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഷൂട്ടിങ്ങിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Most Popular