ന്യൂഡല്‍ഹി: പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനി അപകടകാരിയായ കുറ്റവാളിയാണെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. അദ്ദേഹം ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
കേസില്‍ 2014 ല്‍ മദനിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ബംഗളൂരുവില്‍ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടിവിച്ചിരുന്നു. കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മഅ്ദനി ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്, ഹാരിസ് ബീരാന് എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മഅ്ദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രമണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ച്ചത്തേക്കു മാറ്റി.
ALSO WATCH