Tuesday, September 28, 2021
Home News International താലിബാന്‍ പിടിച്ചുകൊണ്ടുപോയ ഇന്ത്യക്കാരെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു

താലിബാന്‍ പിടിച്ചുകൊണ്ടുപോയ ഇന്ത്യക്കാരെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ താലിബാന്‍ സുരക്ഷാ സൈനികര്‍ പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ഗാരേജില്‍ എത്തിച്ച ഇവര്‍ ഉടന്‍ ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. നേരത്തെ, താലിബാന്‍ സൈനികര്‍ ട്രക്കുകളിലാണ് ഇവരെ ചോദ്യം ചെയ്യാനായി സമീപമുള്ള പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഉന്നത സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

വ്യോമസേനയുടെ സി-130ജെ വിമാനം 85 ഇന്ത്യക്കാരുമായി കാബൂള്‍ വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യക്കാരെ താലിബാന്‍ സംഘം പിടിച്ചുകൊണ്ടുപോയതായി വാര്‍ത്ത പുറത്തുവന്നത്. വിമാനം തജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ രക്ഷാദൗത്യത്തിനായി മറ്റൊരു വിമാനം കാബൂള്‍ വിമാനത്താവളത്തിലുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. നേരത്തേ ഇന്ത്യന്‍ എംബസിയില്‍ ഉണ്ടായിരുന്ന 150ഓളം ഇന്ത്യക്കാരെ താലിബാന്‍ സൈനികര്‍ സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു.

Most Popular