Monday, June 21, 2021
Home Entertainment തമിഴ് നടന്‍ മാരന്‍ കോവിഡ് ബാധിച്ചു മരിച്ചു

തമിഴ് നടന്‍ മാരന്‍ കോവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: തമിഴ് നടന്‍ മാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കോവിഡ് മൂര്‍ച്ചിച്ച് രണ്ട് ദിവസം മുന്‍പാണ് ചെങ്കല്‍പേട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മാരന്റെ മരണം തമിഴ് സിനിമാലോകത്തിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

സൂപ്പര്‍ താരം വിജയ് നായകനായ ഗില്ലി എന്ന സിനിമയില്‍ ആദിവാസിയായി അഭിനയിച്ച പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. ബോസ് എങ്കിറ ബാസ്‌കരന്‍, ഡിഷൂം, വേട്ടക്കാരന്‍, കെജിഎഫ് തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോമഡി റോളുകള്‍ക്ക് പുറമെ വില്ലന്‍ വേഷങ്ങളിലും മാരന്‍ തിളങ്ങിയിരുന്നു.

Most Popular