തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു; പളനിസ്വാമി ക്വാരന്റീനില്‍ പോയേക്കും

Tamil Nadu Chief Minister Edappadi K Palaniswami

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് മൂലം മരിച്ചു. മധുര സ്വദേശിയായ ദാമോദരനാ(57)ണ് മരിച്ചത്. ഈ മാസം 12 മുതല്‍ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദേഹത്തിന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ 143 പേര്‍ രോഗബാധിതരാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്വാറന്റീനില്‍ പോയേക്കും എന്നാണ് വിവരം.

കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെയാണ് അടച്ചിടല്‍ ഉണ്ടാവുക. വെള്ളിയാഴ്ച ചെന്നൈ ചെങ്കല്‍പ്പേട്ട് കാഞ്ചീപുരം തിരവുള്ളൂര്‍ ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും. കേരളത്തിലേക്ക് ഉള്‍പ്പടെ അടിയന്തര ചികിത്സാവശ്യത്തിന് മാത്രമേ പാസ് നല്‍കൂ.

tamil nadu cheif minister edappadi palaniswami may undergo quarantine