Monday, May 16, 2022
HomeNewsKeralaതമിഴ്‌നാട്ടില്‍ ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യു; കേരള അതിര്‍ത്തി അടക്കും

തമിഴ്‌നാട്ടില്‍ ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യു; കേരള അതിര്‍ത്തി അടക്കും

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാതോടെ തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. ചൊവ്വാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. രാത്രി പത്തുമുതല്‍ കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തടയും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവച്ചു. സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനാണു തീരുമാനം.

കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തമിഴ്‌നാട് തിരുവനന്തപുരവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ 12 ഇടറോഡുകള്‍ അടച്ചത്. ചില റോഡുകളില്‍ ബൈക്ക് കടന്നു പോകുന്നതിനുള്ള ഇടയുണ്ടെങ്കില്‍ ചില റോഡുകള്‍ പൂര്‍ണമായി കെട്ടിയടച്ചിരിക്കുകയാണ്. കളയിക്കാവിള മാര്‍ക്കറ്റ് റോഡാണ് അടച്ചതില്‍ ഏറ്റവും വലിയ റോഡ്.

തുറന്നുകിടക്കുന്ന റോഡുകളില്‍ കര്‍ശനമായ പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളു.
ALSO WATCH

Most Popular