പനാജി: ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞ ദിവസം നടന്നത് അതിനാടകീയ രംഗങ്ങള്‍. ”സ്പെഷ്യല്‍ സെല്‍” ഓഫീസര്‍ എന്ന് സ്വയം വെളിപ്പെടുത്തിയ യാത്രക്കാരന് വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് പറഞ്ഞതോടെ ഭയന്നുവിറച്ചാണ് ജീവനക്കാര്‍ അടക്കം മുഴുവന്‍ യാത്രക്കാരും ഇരുന്നത്. വിമാനം നിലത്തിറങ്ങിയതോടെ ഈ യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദബോലിന്‍ വിമാനത്താവളത്തില്‍ എത്തിയതോടെ ഇയാളെ സെന്‍ട്രല്‍ ഇന്റ്സ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സും എയര്‍ ഇന്ത്യ ജീവനക്കാരും ചേര്‍ന്ന് ഇയാളെ എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി. മാനസിക വെല്ലുവിളി നേരിടുന്ന സിയ ഉല് ഹഖ് എന്ന യാത്രികനാണ് വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് വിളിച്ചുപറഞ്ഞ് ആളുകളെ ഭയപ്പെടുത്തിയത്. ദില്ലിയിലെ മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള ആളാണ് ഇയാളെന്നും പനാജിക്ക് സമീപമുള്ള മാനസ്സികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റിയതായും പൊലീസ് അറിയിച്ചു.