Monday, June 14, 2021
Home News International ഇന്ത്യന്‍ വംശജയായ 15കാരി ടൈം മാഗസിന്റെ ആദ്യ 'കിഡ് ഓഫ് ദി ഇയര്‍'

ഇന്ത്യന്‍ വംശജയായ 15കാരി ടൈം മാഗസിന്റെ ആദ്യ ‘കിഡ് ഓഫ് ദി ഇയര്‍’

ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു ടൈം മാഗസിന്റെ, ആദ്യ കിഡ് ഓഫ് ദി ഇയര്‍. ജലമലിനീകരണം, മയക്കുമരുന്നിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും, സൈബര്‍ ബുള്ളിയിങ് പരിഹരിക്കാനും ടെക്‌നോളജി ഉപയോഗിക്കുന്നതെങ്ങനെ എന്നിവയടക്കമുള്ള കണ്ടുപിടുത്തങ്ങളുടെ പേരില്‍ ഏറെ ശ്രദ്ധേയമാണ് ഈ പെണ്‍കുട്ടി.

8 മുതല്‍ 16 വയസു വരെയുള്ള കുട്ടികളില്‍ നിന്നും ലഭിക്കുന്ന അപേക്ഷയില്‍ നിന്നുമാണ് ടൈം മാഗസിന്‍ മികച്ച വിദ്യാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. 5000ലധികം അമേരിക്കന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്നുമാണ് ഗീതാഞ്ജലിയെ മാഗസിന്‍ ജൂറി തിരഞ്ഞെടുത്തത്. ആക്ടിവിസ്റ്റും അഭിനേത്രിയുമായ ആഞ്ജലീന ജോളിയാണ് ഗീതാഞ്ജലിയെ അഭിമുഖം ചെയ്തിട്ടുള്ളത്. ഇതിന്റെ പൂര്‍ണ്ണരുപവും ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തനിക്കിതെല്ലാം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും കഴിയുമെന്നായിരുന്നു ഗീതാഞ്ജലിയുടെ പ്രതികരണം. താന്‍ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസിലോ പഠിക്കുമ്പോള്‍ തന്നെ, സാമൂഹമാറ്റത്തിനായി ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചിരുന്നുവെന്ന് അവള്‍ പറയുന്നു. പത്തുവയസ്സുള്ളപ്പോഴാണ്, ഡെന്‍വര്‍ വാട്ടര്‍ ക്വാളിറ്റി റിസര്‍ച്ച് ലാബില്‍ കാര്‍ബണ്‍ നാനോട്യൂബ് സെന്‍സര്‍ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്തണമെന്ന് മാതാപിതാക്കളോട് പറഞ്ഞതെന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. മുന്‍പ് ഫോര്‍ബ്സ് മാഗസിന്റെ 30 അണ്ടര്‍ 30 ഇന്നവേഷന്‍സ് പ്രോഗ്രാമിലും ഗീതാഞ്ജലി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

Most Popular