ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം ഏപ്രില്‍ 30 വരെ നീട്ടി. എന്നാല്‍, കാര്‍ഗോ വിമാനങ്ങളുടെ സര്‍വ്വീസ് തുടരും. ഡി.ജി.സി.എ അനുമതി നല്കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വ്വീസ് നടത്താം. പ്രത്യേക റൂട്ടുകളില്‍ സര്‍വ്വീസുകള്‍ക്ക് അനുമതിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അന്താരാഷ്ട്ര റൂട്ടുകളില്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളും ഡി.ജി.സി.എ അനുമതി നല്കുന്ന പ്രത്യേക വിമാനങ്ങളും മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.