Tuesday, June 15, 2021
Home News Kerala മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട ബോട്ട് പൂർണമായി കടലില്‍ താഴ്ന്നു

മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട ബോട്ട് പൂർണമായി കടലില്‍ താഴ്ന്നു

മംഗലാപുരം: മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായി കടലില്‍ താഴ്ന്ന സാഹചര്യത്തില്‍ തെരച്ചില്‍ ദുഷ്‌കരമാണെന്ന് കോസ്റ്റല്‍ പൊലീസ്. വിദേശ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ബോട്ട് ഇപ്പോള്‍ പൂര്‍ണമായും കടലിനിടയിലേക്ക് താഴ്ന്നു. ഇതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്. ഇന്നലെ കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് രണ്ടുപേരെ രക്ഷപ്പെടുത്തിയതും മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതും. ബോട്ടിലെ സ്രാങ്ക് തമിഴ്‌നാട് സ്വദേശി അലക്‌സാണ്ടര്‍, അദ്ദേഹത്തിന്റെ ബന്ധു, ബംഗാള്‍ സ്വദേശി മണിക്ദാസ് എന്നിവരാണ് മരണപ്പെട്ടത്. തമിഴ് നാട് സ്വദേശി വേല്‍മുരുഗന്‍, ബംഗാള്‍ സ്വദേശി സുനില്‍ ദാസ് എന്നിവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

ഇവരെ കേരള ഫിഷറീസ് വകുപ്പ് ഇന്ന് മംഗലാപുരം ഫിഷറീസ് വകുപ്പിന്റെ കൈയ്യില്‍ നിന്നും ഏറ്റെടുക്കും. മരണപ്പെട്ടവരുടെ മൃതദേഹങ്ങളും ഏറ്റുവാങ്ങും. കാണാതായവരില്‍ 5 പേര്‍ ബംഗാള്‍ സ്വദേശികളും 4 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ഇന്നും തിരച്ചില്‍ തുടരുകയാണ്.

 

Most Popular