Tuesday, May 11, 2021
Home News National കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ കര്‍ഷകര്‍ക്ക് രേഖാമൂലം എഴുതി നല്‍കി

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ കര്‍ഷകര്‍ക്ക് രേഖാമൂലം എഴുതി നല്‍കി

ദില്ലി: കഴിഞ്ഞ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ കര്‍ഷകര്‍ക്ക് രേഖാമൂലം എഴുതി നല്‍കി. ഇന്നത്തെ യോഗത്തിലാണ് നിര്‍ണായക നീക്കം.  പ്രധാനമന്ത്രിയും കൃഷിമന്ത്രിയുമായി നടന്ന ചര്‍ച്ചയിലെ എന്ത് നിലപാടാണ് പ്രധാനമന്ത്രി വിശദീകരിച്ചതെന്ന് യോഗത്തില്‍ അറിയിക്കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ച കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച അധികം നീട്ടേണ്ടതില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തില്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.

അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരായ സമരവുമായി മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലി – ആഗ്ര ദേശീയപാത ഉപരോധിക്കുകയാണ്. ഹരിയാനയിലെ പല്‍വലിലാണ് ഉപരോധം. ദില്ലിക്ക് തിരിച്ച മറ്റൊരു സംഘം കര്‍ഷകരെ ഉത്തര്‍പ്രദേശ് പൊലീസ് മഥുരയില്‍ തടഞ്ഞു.

Most Popular