Tuesday, May 18, 2021
Home News National സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ് തുടങ്ങി പത്ത് സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും അവശ്യസേവന മേഖലയിലൊഴികെ തൊഴിലാളികളും കര്‍ഷകരും പണിമുടക്കില്‍ പങ്കെടുക്കുമെന്നും ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.

പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണമാകും. കടകമ്പോളങ്ങള്‍ അടഞ്ഞ് മോട്ടോര്‍ വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിക്കും. സ്വകാര്യ വാഹനങ്ങള്‍ പണിമുടക്കിനോട് സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഗ്രാമീണ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളികളും വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കും. ആശുപത്രികള്‍, പത്ര-മാധ്യമ സ്ഥാപനങ്ങള്‍, പാല്‍ വിതരണം, ടൂറിസം മേഖല എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. യു.ജി.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് തടസ്സമുണ്ടാവില്ല.

Most Popular