Tuesday, May 11, 2021
Home News National ബിഹാറിൽ എൻ.ഡി.എ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബിഹാറിൽ എൻ.ഡി.എ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി എന്‍.ഡി.എ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജന ചര്‍ച്ചകള്‍ എന്‍.ഡി.എയില്‍ തുടരുകയാണ്. ആഭ്യന്തരവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളില്‍ ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദം നല്‍കിയതിനാല്‍ ജെ.ഡി.യുവിന് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാകില്ല. ജിതിന്‍ റാം മഞ്ചിയുടെ എച്ച്.എ.എമ്മും, വികാസ് ശീല്‍ പാര്‍ട്ടിയും മന്ത്രിപദം ആവശ്യപ്പെടും. എന്‍ഡിഎ യോഗത്തില്‍ മന്ത്രിപദം സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തി പിന്നീട് പ്രത്യേക ചര്‍ച്ചകളിലൂടെ അന്തിമ തീരുമാനത്തിലെത്താനാണ് സാധ്യത. ബിജെപി, എച്ച്എഎം, വിഐപി എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എല്‍ജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിജെപി തീരുമാനിക്കുമെന്നാണ് നിതീഷ് കുമാറിന്റെ പ്രതികരണം.

Most Popular