Saturday, July 24, 2021
Home News National ആറ് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏക വളര്‍ച്ച; മോദിയുടെ താടി ചിത്രം പങ്കുവച്ച് ശശി തരൂര്‍

ആറ് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏക വളര്‍ച്ച; മോദിയുടെ താടി ചിത്രം പങ്കുവച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിവളര്‍ന്ന ഗ്രാഫിക് ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എംപി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രമാണ് തരൂര്‍ പങ്കുവെച്ചത്. ഇന്നു രാവിലെയാണ് ലഭിച്ചത്. വളരെ അര്‍ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് തരൂര്‍ ചിത്രത്തിന്റെ അടിയില്‍ കുറിച്ചത്.

ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ യൂനിറ്റ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തിലും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.

‘പ്രധാനമന്ത്രി വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നു. പക്ഷേ, അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ വിലകൊടുക്കേണ്ടിവരുന്നവരെക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നില്ല. ഇന്നത്തെ ഇന്ത്യയില്‍ പകപോക്കുന്നത് സ്വന്തം പൗരന്‍മാര്‍ക്കുനേരെ മാത്രമാണ്. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല.’- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Most Popular