Friday, September 30, 2022
HomeNewsNationalമുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ കവര്‍ച്ചാ ശ്രമം; വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ കവര്‍ച്ചാ ശ്രമം; വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ലുധിയാന: പഞ്ചാബ്(punjab) ദാരേസിയിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്(muthoot fincorp) ശാഖയില്‍ പണവും സ്വര്‍ണവും കൊള്ളയടിക്കാന്‍ ശ്രമം. കവര്‍ച്ചയ്ക്ക് ആയുധങ്ങളുമായി എത്തിയ മൂന്നുപേരില്‍ ഒരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ബ്രാഞ്ച് മാനേജര്‍ക്ക് വെടിയേറ്റു.

ശനിയാഴ്ച രാവിലെയാണ് സംഭവം. ആയുധധാരികളും സെക്യൂരിറ്റി ഗാര്‍ഡും തമ്മിലായിരുന്നു വെടിവയ്പ്പ്. കവര്‍ച്ചാസംഘത്തിലെ ഒരാളെ കമ്പനി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. മറ്റൊരാള്‍ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലിസ് അറിയിച്ചു. ജോയിന്റെ പോലിസ് കമ്മിഷണര്‍ ജെ ഇലഞ്ചെഴിയന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി.

 

Most Popular