ദുബൈ: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റീന് ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കി ഇന്ത്യന്‍ സര്‍ക്കാര്‍. ആഗസ്റ്റ് മാസത്തില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് വരുത്തി നവംബര്‍ 5നാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. യാത്ര ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കുന്നവര്‍ക്കാണ് ഈ ഇളവ്. എല്ലാ യാത്രക്കാരും ഷെഡ്യൂള്‍ ചെയ്ത യാത്രക്ക് 72 മണിക്കൂര്‍ മുമ്പായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ (www.newdelhiairport.in) സ്വയം സാക്ഷിപ്പെടുത്തിയ പത്രം സമര്‍പ്പിക്കണം. അതേസമയം നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചും യാത്രക്കാര്‍ക്ക് ക്വാറന്റീനില്‍ നിന്ന് ഒഴിവാകാം. യാത്ര ആരംഭിക്കുന്ന 72 മണിക്കൂറിനുള്ളില്‍ ഈ പരിശോധന നടത്തിയിരിക്കണം. പരിശോധന റിപ്പോര്‍ട്ട് പരിഗണനക്കായി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഓരോ യാത്രക്കാരനും റിപ്പോര്‍ട്ടിന്റെ ആധികാരിതയ്ക്ക് വേണ്ടി സത്യവാങ്ങ്മൂലം നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്കുന്നവര് ക്രിമിനല്‍ പ്രോസിക്യൂശന് നടപടികള്‍ നേരിടേണ്ടിവരുന്നതാണ്. ഇനി യാത്രക്കിടെ പോര്‍ട്ടലില്‍ സ്വയം പ്രഖ്യാപന ഫോം പൂരിപ്പിച്ചിട്ടില്ലാത്ത യാത്രക്കാര്‍ക്ക് ഫ്ളൈറ്റില്‍ നല്കുന്ന ഫോം പൂരിപ്പിച്ചു നല്‍കാം. വിമാനത്താവളത്തില്‍ എല്ലാ യാത്രക്കാര്‍ക്കും താപ പരിശോധന നടത്തും. ഓണ്‍ലൈനില്‍ പൂരിപ്പിച്ച സ്വയം പ്രഖ്യാപന ഫോം എയര്‍പോര്‍ട്ട് ഹെല്‍ത്ത് സ്റ്റാഫിന് കാണിക്കണം.
ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം. എന്നാല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാതെ യാത്രചെയ്യുന്ന അന്തര്‍ദേശിയ യാത്രക്കാര്‍ക്ക് പരിശോധന ലഭ്യമായ എയര്‍ പോര്ട്ടുകളില്വെച്ച് പരിശോധന നടത്തി ഈ ഇളവ് ലഭ്യമാക്കാവുന്നതാണ്. എന്നാല്‍ സ്ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന യാത്രക്കാരെ മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ്.
അതേസമയം ക്വാറന്റീനില്‍ നിന്ന് ഇളവ് ലഭിച്ച എല്ലാ യാത്രക്കാരും അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കേണ്ടതാണ്. പരിശോധന സൗകര്യമില്ലാത്ത എയര്‍പോര്‍ട്ടുകളില്‍ എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും ഏഴ് ദിവസത്തെ ക്വാറന്റീനില്‍ പോണം. ഇതുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്ക് മുന്‍പ് എയര്‍ലൈസന്‍സ്, ഏജന്‍സികളില്‍ നിന്ന് നിങ്ങള്‍ക്ക് ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ലഭിച്ചുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ മൊബൈലില്‍ ആരോഗ്യ സേതു അപ്ലിക്കേഷന്‍ ഡൗണ്ടലോഡ് ചെയ്യണം. യാത്ര സമയത്ത് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നി മുന്ഡകരുതലുകളും നടപടികും പാലിക്കുക. അതോടൊപ്പം പോസ്റ്റ് തെര്‍മല്‍ സ്ക്രീനിംഗ്, ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്ട്ടിറഫിക്കേറ്റുകള് ഉള്ള യാത്രക്കാരെ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി 14 ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കാന്‍ വിടുന്നതാണ്. അത്തരം എല്ലാ യാത്രക്കാര്‍ക്കും ദേശിയ, സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥരുടെ പട്ടികയും അതത് കോള്‍ സെന്റര്‍ നമ്പറുകളും നല്‍കും. ഇത്തരം യാത്രക്കാര്‍ ഏതെങ്കിലും സമയത്ത് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സംസ്ഥാന ദേശിയ കോള്‍ സെന്ററില്‍ അറിയിക്കണം. അതത് സര്‍ക്കാരുകളുടെ 7 ദിവസത്തെ സ്ഥാപന ക്വറന്റിനും 7 ദിവസത്തെ ഹോം ക്വാറന്റിനും വിധേയമാക്കും.