നിരോധിച്ചെങ്കിലും ടിക് ടോക്കിന് ഇന്ത്യക്കാരുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യാന്‍ കഴിയും

ന്യൂ ജേഴ്‌സി: ഇന്ത്യയില്‍ നിരോധിച്ച ചൈനയുടെ ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിലെ ജീവനക്കാര്‍ക്കും ബെയ്ജിംഗ് ആസ്ഥാനമായുള്ള അതിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിനും ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നവരുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട്.

ഗാല്‍വാന്‍ ഏറ്റുമുട്ടലിനു തൊട്ടുപിന്നാലെയാണ് ചൈനീസ് ആപ്പിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്ക് ജീവനക്കാര്‍ക്ക് ഒരു ഇന്റേണല്‍ സോഷ്യല്‍ മാപ്പിംഗ് ടൂള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. അത് ഉപയോഗിച്ചാണു സ്വകാര്യ ഡാറ്റകള്‍ ചോര്‍ത്താനും ഉപയോഗിക്കാനും കഴിയുന്നത്.

ചൈനീസ് കമ്പനി ഇപ്പോഴും ഇന്ത്യക്കാരുടെ ടിക് ടോക്ക് പ്രൊഫൈലുകള്‍ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.