Thursday, August 5, 2021
Home Special GM Talkies ഇന്ത്യയിലെ കൊതിപ്പിക്കുന്ന 50 പുരുഷന്മാര്‍; പട്ടികയില്‍ ദുല്‍ഖറും പ്രിഥ്വിയും നിവിന്‍ പോളിയും

ഇന്ത്യയിലെ കൊതിപ്പിക്കുന്ന 50 പുരുഷന്മാര്‍; പട്ടികയില്‍ ദുല്‍ഖറും പ്രിഥ്വിയും നിവിന്‍ പോളിയും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ മലയാളി നടന്മാരായ ദുല്‍ഖര്‍ സല്‍മാനും പ്രിഥ്വിരാജും നിവിന്‍ പോളിയും. ടൈംസ് 50 മോസ്റ്റ് ഡിസെയറബിള്‍ മാന്‍ ലിസ്റ്റ് 2019 പട്ടികയില്‍ ആറാമതുള്ള ദുല്‍ഖറാണ് മലയാളികളില്‍ ഒന്നാമന്‍. പ്രിഥ്വിരാജ് 23ാം സ്ഥാനത്തും നിവിന്‍ നാല്‍പതാമതുമെത്തി.

shahid-kapoor

ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ കൊതിപ്പിക്കുന്ന പുരുഷന്‍. ഹിന്ദി നടന്‍ രണ്‍വീര്‍ സിങ്ങും തെലുങ്ക് നടന്‍ വിജയ് ദേവാരകൊണ്ടയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയിലൂടെ ശ്രദ്ധേയനായ വിക്കി കൗശലാണ് നാലാമന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ദുല്‍ഖറിന് മുന്നില്‍ അഞ്ചാം സ്ഥാനത്തുണ്ട്.

ശിവ കാര്‍ത്തികേയന്‍, യാഷ്, റാണ ദുഗ്ഗബട്ടി, രണ്‍ബീര്‍ കപൂര്‍, റാം ചരണ്‍, കാര്‍ത്തിക് ആര്യന്‍, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടത്തിയ സര്‍വേയിലൂടെയാണ് പട്ടിക തയ്യാറാക്കിയത്.

Most Popular