ഇന്ത്യയില്‍ ട്രെയിന്‍ സര്‍വീസുകള്‍ 15 മുതല്‍ പുനരാരംഭിച്ചേക്കും

india train booking

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ ഏപ്രില്‍ 15 മുതല്‍ പുനരാരംഭിച്ചേക്കും. ഏപ്രില്‍ 15 മുതല്‍ സര്‍വീസ് തുടങ്ങുന്നതിന് തയ്യാറായിരിക്കാന്‍ ഡിവിഷണല്‍ ഓഫീസുകള്‍ക്ക് റെയില്‍വേ നിര്‍ദ്ദേശം നല്‍കി.

ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്തി 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറാകണമെന്നാണ് ഡിവിഷണല്‍ ഓഫീസുകളിലേക്ക് റെയില്‍വേ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ബുക്കിങ് തുടങ്ങി.

ഇതോടെ ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും, മംഗളൂരുവിലേക്കും ഉള്ള പല ട്രെയിനുകളിലേയും ബുക്കിങ് തീര്‍ന്നു. സ്വകാര്യ ബസ്സുകള്‍ രണ്ടിരട്ടി പണം ഈടാക്കിയാണ് ടിക്കറ്റ് ബുക്കിങ് നടത്തുന്നത്.

Train service in India may be started fifteenth of this month