ഭര്‍ത്താവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചുമൂടി; ഭാര്യ അറസ്റ്റില്‍

crime tripura

അഗര്‍ത്തല: ഭര്‍ത്താവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചുമൂടിയ 25കാരി പൊലീസില്‍ കീഴടങ്ങി. ത്രിപുരയിലെ ദലൈ ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം. 30കാരനായ സഞ്ജിത് റിയാങ്ങിനെ ഭാര്യ ഭാരതി റിയാങ്ങാണ് കൊലപ്പെടുത്തിയത്.

തലക്കടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു. കുറ്റം ഏറ്റുപറഞ്ഞ് പോലിസ് സ്റ്റേഷനിലെത്തിയ ഭാരതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ഇവര്‍ക്ക് ആറു വയസ്സുള്ള മകളുണ്ട്.