ബിജെപി പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നു

bjp woker killed in karnataka tumkur

ബംഗളൂരു: കര്‍ണാടകയിലെ തുമകുരുവില്‍ ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊന്നു. പാവഗഡ അപ്പാജിഹള്ളി സ്വദേശിയും റെയ്ത്ത യുവമോര്‍ച്ച എക്സിക്യൂട്ടീവ് അംഗവുമായ പ്രസന്ന കുമാര്‍ (46) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പ്രസന്ന കുമാറിനെ പാവഗഡ ബികെ ഹള്ളി ക്രോസില്‍ വെച്ച് ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാല്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച നടക്കുന്ന നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനായി സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രസന്ന കുമാര്‍. തുമകുരു എസ്പി രാഹുല്‍ കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.