Thursday, September 23, 2021
Home News National രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താനില്‍ കാണാതായി

രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താനില്‍ കാണാതായി

ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താനില്‍ കാണാതായതായി. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതായ വിവരംഎഎന്‍ഐയാണ് പുറത്തുവിട്ടത്. വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ഇന്ത്യ പാകിസ്തനോട് ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നയതന്ത്ര അഭിപ്രായഭിന്നത ഉയര്‍ന്നുവന്നിരുന്നു. ചാരവൃത്തി ആരോപിച്ച് രണ്ട് പേരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇക്കാര്യത്തില്‍ പാകിസ്താന്‍ അതൃപ്തി അറിയിക്കുകയുണ്ടായി. തെറ്റിദ്ധാരണ മൂലമാണ് ഇന്ത്യയുടെ നടപടിയെന്നും പാകിസ്താന്‍ ആരോപിച്ചു.

ഇന്ത്യന്‍ ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി പിന്തുടരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. അതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ കാണാതായത്.

Most Popular