X
ഇന്ത്യയില്‍ രണ്ട് കോവിഡ് വാക്സിനുകള്‍ക്ക്  കൂടി അനുമതി

ഇന്ത്യയില്‍ രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് കൂടി അനുമതി

personSJ access_timeSunday January 3, 2021
HIGHLIGHTS
കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതി. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി. കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞെന്ന് ഡിസിജിഐ അറിയിച്ചു. കോവിഷീല്‍ഡിന് ഡോസിന് 250 രൂപ. കോവാക്‌സിന് 350 രൂപയുമാണ് വില.

ആദ്യ ഘട്ടത്തില്‍ 3 കോടി ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയാണ് കോവിഷീല്‍ഡ് വികസിപ്പിച്ചത്. ഇന്ത്യയില്‍ പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദകര്‍. തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിന്‍. ഇത് നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയത്.

SHARE :
folder_openTags
content_copyCategory