Thursday, July 29, 2021
Home News National യെമനില്‍ നിന്നുവന്ന മലയാളി ഉള്‍പ്പെടെ 2 പേര്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍

യെമനില്‍ നിന്നുവന്ന മലയാളി ഉള്‍പ്പെടെ 2 പേര്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍

ചെന്നൈ: യെമെനില്‍ നിന്നുവന്ന മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി സമീര്‍ (38), പുതുക്കോട്ട സ്വദേശി ഫിറോസ് ഖാന്‍ (33) എന്നിവരാണ് ഇമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്. ഇരുവരും യെമെനില്‍നിന്ന് വന്നതാണെന്ന് കണ്ടെത്തിയതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണത്തിനായി പോലീസിന് കൈമാറി.
2016-ലാണ് യെമെനിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. ഇതുലംഘിച്ചാല്‍ പാസ്പോര്‍ട്ട് നിയമപ്രകാരം നടപടി നേരിടേണ്ടിവരും.

അഞ്ചുവര്‍ഷംമുമ്ബ് ഡ്രൈവര്‍ ജോലിക്കായാണ് സമീറും ഫിറോസും സൗദിയിലേക്ക് പോയത്. രണ്ടുവര്‍ഷംമുമ്ബ് വിസാകാലാവധി തീര്‍ന്നെങ്കിലും ഇരുവരും സൗദിയില്‍ ജോലിതുടര്‍ന്നു. പിന്നീട്, അനധികൃതമായി തങ്ങിയതിന് പിടിക്കപ്പെട്ടലോ എന്ന ഭയത്തില്‍ ഇവര്‍ യെമെനിലേക്ക് പോവുകയായിരുന്നു. അവിടെയെത്തിയ ഇരുവരും തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടെന്നുപറഞ്ഞ് ഏജന്റുമാരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയില്‍ വ്യാജ വിവരങ്ങള്‍ നല്‍കി യാത്രയ്ക്കുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നേടി. അതുപയോഗിച്ച്‌ ഷാര്‍ജയിലേക്ക് കടക്കുകയായിരുന്നു. അവിടെനിന്നാണ് ഇന്ത്യയിലേക്ക് വിമാനം കയറിയത്.

Most Popular