യുപിയിലെ ക്ഷേത്രത്തില്‍ രണ്ട് സന്യാസിമാര്‍ വെട്ടേറ്റു മരിച്ച നിലയില്‍

two sadhu killed in up

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ രണ്ട് സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബുലന്ദ്ഷഹര്‍ പഗോണ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ താല്‍ക്കാലിക താമസ സ്ഥലത്ത് വച്ചാണ് സന്ന്യാസിമാര്‍ കൊല്ലപ്പെട്ടത്. മോഷ്ടാവ് എന്ന് കരുതുന്ന അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജു എന്ന് വിളിക്കുന്ന മുരളിയാണ് സംഭവത്തില്‍ അറസ്റ്റിലായത്.

സന്യാസിമാരായ ജഗദീഷ്, ഷേര്‍സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചവണ മോഷ്ടിച്ചതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സന്യാസിമാര്‍ രാജുവിനെ വഴക്കുപറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. ഇതില്‍ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. പിടിയിലാകുമ്പോഴും പ്രതി ലഹരിക്ക് അടിപ്പെട്ട നിലയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ദൈവവിധിയാണ് താന്‍ നടപ്പാക്കിയതെന്നാണ് കുറ്റകൃത്യത്തെ കുറിച്ച് പ്രതി പൊലീസിനോട് പറഞ്ഞത്. ക്ഷേത്രത്തിനുള്ളിലെ വടി കൊണ്ടാണ് കൊല നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അതേ സമയം, സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ മാത്രം യുപിയില്‍ 100ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. മൂന്നു ദിവസം മുന്‍പ് പച്ചൗരിയിലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

Two sadhus were found murdered inside a Shiva temple at Pagona village of Bulandshahr district in Uttar Pradesh, police said on Tuesday.