ദുബൈ: ഇന്ത്യയില്‍ എല്ലാ കണക്കുകൂട്ടലുകളെയും പിന്നിലാക്കി കോവിഡ് വ്യാപനം കുതിക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നു. വേനലവധിക്ക് നാട്ടിലേക്ക് ടിക്കറ്റെടുത്തിരുന്ന പലരും ടിക്കറ്റ് റദ്ദാക്കുന്നതായി ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. നാട്ടിലെത്തിയാല്‍ മടങ്ങിവരവ് പ്രയാസമാകുമെന്ന് ഭയന്നാണ് പലരും ടിക്കറ്റ് റദ്ദാക്കുന്നത്.
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായാണ് പടരുന്നത്. ഇന്നലെ മാത്രം 1.84 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. വിമാന യാത്രയ്ക്ക് ഉള്‍പ്പെടെ വിലക്ക് വരുമോ എന്ന ഭീതിയിലാണ്
പലരും വേണ്ടെന്നു വെക്കുന്നത്.
അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങളില്‍ മാറ്റമില്ല
എന്നാല്‍, ഇതുവരെ അന്താരാഷ്ട്ര യാത്രാ നിബന്ധനകളില്‍ ഇന്ത്യ മാറ്റം പ്രഖ്യാപിച്ചിട്ടില്ല. 15 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയില്‍നിന്നുള്ള പ്രവാസികളില്‍ പലരും ടിക്കറ്റ് റദ്ദാക്കിയതായി ദുബയിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ അഫി അഹമ്മദ് പ്രാദേശിക വാര്‍ത്താ മാധ്യമത്തോട് പറഞ്ഞു. യാത്രക്കാര്‍ കുറഞ്ഞതോടെ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിലും കുറവ് വന്നിട്ടുണ്ട്. മുംബൈയിലേക്ക് 300 ദിര്‍ഹം വരെ നിരക്കില്‍ യാത്ര ചെയ്യാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരുള്ളത്. അതേസമയം, തിരിച്ചവരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഗള്‍ഫിലും കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും നാടിനേക്കാള്‍ സുരക്ഷിതമാണ് ഇവിടമെന്ന തോന്നലാണ് പൊതുവേ പ്രവാസികള്‍ക്കുള്ളത്.
ALSO WATCH