എമിറേറ്റ്‌സ് വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇ

Emirates Air bus

ന്യൂഡല്‍ഹി: കോവിഡ് രോഗമില്ലാത്ത ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് യുഎഇ അംബാസിഡര്‍ മുഹമ്മദ് അല്‍ ബന്ന. ഇതിനായി എമിറേറ്റ്‌സ് വിമാനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗള്‍ഫില്‍ നിന്നു പ്രവാസികളെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാന്‍ പദ്ധതിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യുഎഇ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.

അതിനിടെ യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെഎംസിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മറ്റു വിദേശരാജ്യങ്ങള്‍ അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുന്ന കാര്യം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെഎംസിസി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലാണ് ഹരജി നല്‍കിയത്. ഇതേ ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ സുപ്രിം കോടതിയെയും സമീപിച്ചിട്ടുണ്ട്.

uae ready to repatriate stranded indians