Friday, January 28, 2022
HomeNewsNationalഇനി വാട്ട്‌സാപ്പ് വഴിയും ഊബര്‍ ബുക്ക് ചെയ്യാം

ഇനി വാട്ട്‌സാപ്പ് വഴിയും ഊബര്‍ ബുക്ക് ചെയ്യാം

ബംഗളൂരു: ഇന്ത്യയില്‍ വാട്‌സാപ്പ്(whatsapp) വഴി ഊബര്‍(uber) ടാക്‌സി ബുക്ക് ചെയ്യാനുള്ള സംവിധാനം ആരംഭിക്കുന്നതായി അമേരിക്കന്‍ കമ്പനിയായ ഊബര്‍ ടെക്‌നോളജീസ് ലിമിറ്റഡ്. ഇന്ത്യയിലെ 500 ദശലക്ഷം വരുന്ന വാട്‌സാപ്പ് ഉപഭോക്താക്കളെ തങ്ങളുടെ ശൃംഖലയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഈയാഴ്ച്ച മുതല്‍ സംവിധാനം ആരംഭിക്കും. ഔദ്യോഗിക ഊബര്‍ ചാറ്റ്‌ബോട്ട് വഴിയാണ് ബുക്കിങ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഊബറിന് 70ഓളം നഗരങ്ങളില്‍ സര്‍വീസ് ഉണ്ട്.

ഇനി മുതല്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ ഊബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. യൂസര്‍ രജിസ്‌ട്രേഷന്‍, റൈഡ് ബുക്കിങ്, യാത്രയുടെ റസീപ്റ്റ് തുടങ്ങിയവയെല്ലാം വാട്‌സാപ്പ് ചാറ്റ് വഴി നടത്താനാവും.

ഊബര്‍ ബിസിനസ് അക്കൗണ്ടിലേക്ക് മെസേജ് ചെയ്‌തോ, ബാര്‍കോഡ് സ്‌കാന്‍ ചെയ്‌തോ അല്ലെങ്കില്‍ ഊബര്‍ വാട്‌സാപ്പ് ചാറ്റ് തുറക്കുന്നതിനുള്ള ലിങ്ക് ക്ലിക്ക് ചെയ്‌തോ ടാക്‌സി ബുക്ക് ചെയ്യാം. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോഴുള്ള എല്ലാ ഫീച്ചറുകളും വാട്‌സാപ്പിലും ലഭ്യമാവും.

ആദ്യം ലഖ്‌നോയിലാണ് സര്‍വീസ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ മറ്റ് നഗരങ്ങളിലും ലഭ്യമാവും. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് വാട്‌സാപ്പ് സേവനം. ഇന്ത്യന്‍ ഭാഷകള്‍ അധികം വൈകാതെ ഉള്‍പ്പെടുത്തും.
English Summery: Uber To Allow Users To Book Rides Via WhatsApp In India

Most Popular