Monday, June 14, 2021
Home News National അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ വെച്ച്‌ നടക്കും; തീയതികൾ പ്രഖ്യാപിച്ചു

അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ വെച്ച്‌ നടക്കും; തീയതികൾ പ്രഖ്യാപിച്ചു

അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ വെച്ച്‌ നടക്കും. 2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് അണ്ടര്‍ 17 വനിത ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ വെച്ച്‌ നടക്കുക. ലോകകപ്പ് വേദിയായി അവസാന നിമിഷം വരെ ഫ്രാന്‍സും ഇന്ത്യയ്ക്കൊപ്പം മത്സരിച്ചുവെങ്കിലും ഫിഫ ഇന്ത്യയെ ആണ് തിരഞ്ഞെടുത്തത്. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഫി​ഫ ലോ​ക​ക​പ്പാ​കും ഇ​ത്.

മു​ൻ​പ്, അ​ണ്ട​ർ- 17 പു​രു​ഷ ലോ​ക​ക​പ്പും ഇ​ന്ത്യ​യി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്ന​ത്തെ സം​ഘാ​ട​ന​ത്തി​ന്‍റെ മി​ക​വാ​ണ് ര​ണ്ടാ​മ​ത്തെ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇതോടെ അണ്ടര്‍ 17 ആണ്‍കുട്ടികളെ കൂടാതെ ഇന്ത്യന്‍ പെണ്‍കുട്ടികളും ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കും.

2020 ല്‍ ഇന്ത്യ ആതിഥേയരായി നടക്കേണ്ടിയിരുന്ന മത്സരമായിരുന്നു ഇത്. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ലോകകപ്പ് 2021 ലേക്ക് ആദ്യം മാറ്റി. എന്നാല്‍ കോവിഡ് ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തീയതി പുതുക്കിയത്. വനിതകളുടെ ലോകകപ്പ് ഫുട്ബോള്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായാണ് വെച്ചാണ് നടക്കുക.

Most Popular