Monday, July 26, 2021
Home News National ഫാം സെക്ടര്‍ ബില്ലിനെതിരേ പ്രതിഷേധം; കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു

ഫാം സെക്ടര്‍ ബില്ലിനെതിരേ പ്രതിഷേധം; കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു

ന്യൂഡല്‍ഹി: മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. വിവാദമായ ഫാം സെക്ടര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള മന്ത്രിയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍.

ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇതിനെ എതിര്‍ക്കുമെന്ന് അകാലിദള്‍ നേതാവ് സുഖ്ബിര്‍ ബാദല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ബില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്ന് അകാലിദള്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് അവഗണിച്ച് മുന്നോട്ടുപോയതോടെയാണ് പ്രതിഷേധമായി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചത്. ബില്ലിനെ ആദ്യം അനുകൂലിച്ചവരായിരുന്നു അകാലിദള്‍.

ബില്ലിനെ എതിര്‍ക്കുമ്പോഴും ബിജെപിക്കുള്ള പിന്തുണ തുടരുമെന്ന് അകാലിദള്‍ പറയുന്നു. ലോക്സഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് അകാലിദള്‍ തീരുമാനം.

Most Popular