Saturday, July 24, 2021
Home News National ഇന്ത്യയില്‍ അണ്‍ലോക്ക് 4 സപ്തംബര്‍ 1 മുതല്‍; മെട്രോ സര്‍വീസ് ആരംഭിക്കും; സ്‌കൂളുകള്‍ തുറക്കുന്നത് വൈകും;...

ഇന്ത്യയില്‍ അണ്‍ലോക്ക് 4 സപ്തംബര്‍ 1 മുതല്‍; മെട്രോ സര്‍വീസ് ആരംഭിക്കും; സ്‌കൂളുകള്‍ തുറക്കുന്നത് വൈകും; 100 പേര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു. കേന്ദ്രഅഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സപ്തംബര്‍ ഒന്ന് മുതല്‍ പല ദിവസങ്ങളിലായി പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങും

പ്രധാന പ്രഖ്യാപനങ്ങള്‍

-സപ്ംതബര്‍ 7 മുതല്‍ രാജ്യത്ത് മെട്രോ റെയില്‍ സര്‍വ്വീസിന് അനുമതി. പ്രത്യേക കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം. സര്‍വ്വീസുകള്‍ നടത്താന്‍.

-സാംസ്‌കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോഗങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അനുമതി. പരമാവധി നൂറ് പേര്‍ക്ക് വരെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവര്‍ക്ക് തെര്‍മല്‍ പരിശോധന നിര്‍ബന്ധം. ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കണം.

-സപ്തംബര്‍ 21 മുതല്‍ ഓപ്പണ്‍ തീയേറ്ററുകള്‍ക്ക് അനുമതി. സിനിമാ തീയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും അടഞ്ഞു കിടക്കും.

-സ്‌കൂളുകളും കോളജുകളും അടച്ചിട നടപടി സപ്തംബര്‍ 30 വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്‌ളാസ് നടത്താന്‍ 50 ശതമാനം അധ്യാപകരെ വരാന്‍ അനുവദിക്കും. 9 മുതല്‍ 12 വരെ ക്‌ളാസിലുള്ളവര്‍ക്ക് അദ്ധ്യാപകരുടെ സഹായം തേടാന്‍ പുറത്തു പോകാം

-ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ അനുമതി.

-ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെ പിജി-ഗവേഷക വിദ്യാത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നല്‍കാന്‍.

-സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകള്‍ക്കായി പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ളവര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.

Unlock 4: Metro services may resume; schools, colleges, cinema halls to remain shut

Most Popular