Wednesday, July 6, 2022
HomeNewsNationalതിരുവനന്തപുരത്ത് 'യോഗി ആദിത്യനാഥി'നെ തെരുവില്‍ കെട്ടിവലിച്ചു; ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ യുപി പോലിസ് കേസ്

തിരുവനന്തപുരത്ത് ‘യോഗി ആദിത്യനാഥി’നെ തെരുവില്‍ കെട്ടിവലിച്ചു; ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ യുപി പോലിസ് കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് (Trivandrum) ക്യാംപസ് ഫ്രണ്ട് (Campus front) നടത്തിയ മാര്‍ച്ചിനെതിരെ ഉത്തര്‍ പ്രദേശില്‍ പോലിസിന്റെ (UP Police) സൈബര്‍ കേസ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (UP CM Yogi Adithyanath) വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ (Twitter) വൈറലായിരുന്നു. കേരളത്തിലെ സംഘപരിവാര പ്രവര്‍ത്തകര്‍ വിവരം നല്‍കിയതു പ്രകാരം ലഖ്‌നോവില്‍ നിന്നുള്ള രണ്ട് പേര്‍ പോലിസിന് പരാതി നല്‍കുകയുമായിരുന്നു. ലഖ്‌നോ സൈബര്‍ പൊലീസാണ് കേസെടുത്തത്. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമമെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
FIRകണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങളുടെ പേര് പറഞ്ഞ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യുപി പോലിസ് ഉടന്‍ കേരള പോലിസുമായി ബന്ധപ്പെടുമെന്നാണറിയുന്നത്.
ALSO WATCH

 

Most Popular