മൂന്ന് കുട്ടികളുടെ അമ്മ 15 വയസ്സുകാരനൊപ്പം ഒളിച്ചോടി; പോലിസ് അന്വേഷണം ആരംഭിച്ചു

woman elopes with boy

ഗോരഖ്പൂര്‍: മൂന്ന് കുട്ടികളുടെ അമ്മ എട്ടാംക്ലാസ് വിദ്യാര്‍ഥിയുടെ കൂടെ ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ കാംപെയര്‍ഗഞ്ചിലാണ് 29 വയസ്സുള്ള യുവതി 15 വയസ്സുകാരനോടൊപ്പം ഒളിച്ചോടിയത്. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കാംപെയര്‍ഗഞ്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ബുധനാഴ്ച ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് യുവതിയും 15-കാരനും ഒളിച്ചോടിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇരുവരെയും കാണാതായതോടെ കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയിരുന്നു. രണ്ടുദിവസം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ആണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്.

കഴിഞ്ഞ ഒരുവര്‍ഷമായി 15-കാരനും യുവതിയും അടുപ്പത്തിലാണെന്ന്് പ്രദേശവാസികളിലൊരാള്‍ പറഞ്ഞത്. ഇരുവരും അടുത്തിടപഴകുന്നത് പലരും ശ്രദ്ധിച്ചിരുന്നെങ്കിലും ഇവരുടെ പ്രായവ്യത്യാസം മൂലം മറ്റു സംശയങ്ങളുണ്ടായിരുന്നില്ല. അടുത്തകാലത്തായി യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഇത്തരത്തിലൊരു സംഭവമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കാംപെയര്‍ഗഞ്ച് സര്‍ക്കിള്‍ ഓഫിസര്‍ രാഹുല്‍ ഭാട്ടി അറിയിച്ചു.