Monday, June 21, 2021
Home News National ബലാത്സംഗങ്ങള്‍ക്ക് കാരണം പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: വിചിത്ര പ്രസ്ഥാവനയുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം

ബലാത്സംഗങ്ങള്‍ക്ക് കാരണം പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: വിചിത്ര പ്രസ്ഥാവനയുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം

ലഖ്‌നൗ: പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് കൊണ്ടാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതെന്ന് ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം.  അലിഗഢ് ജില്ലയില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അദാലത്തിലാണ് വനിതാ കമ്മീഷൻ അംഗം മീന ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. പെൺകുട്ടികൾക്ക് മൊബൈൽ നൽകിയാൽ ആണ്‍കുട്ടികളോട് വളരെയധികം നേരം ഫോണിലൂടെ സംസാരിക്കും, പിന്നെ അവരുടെ കൂടെ ഇറങ്ങിപ്പോകും,’ മീന പറഞ്ഞു. വീട്ടുകാര്‍ പെണ്‍കുട്ടികളുടെ ഫോണ്‍ പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. പെണ്‍മക്കളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും അമ്മമാര്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും മീന പറഞ്ഞു. അതേസമയം മീനാകുമാരിയുടെ പ്രസ്താവന വനിതാ കമ്മീഷന്‍ ഉപാധ്യക്ഷ അഞ്ജു ചൗധരി തള്ളി. സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണം ഇല്ലാതാക്കാന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവെക്കലല്ല പരിഹാരമെന്ന് അഞ്ജു പറഞ്ഞു.

Most Popular