Wednesday, June 23, 2021
Home News National ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; കാണാതായത് 125 പേരെ; 16 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; കാണാതായത് 125 പേരെ; 16 പേരെ രക്ഷപ്പെടുത്തി

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്യില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് കാണാതായത് 125 പേരെ. തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയ 16 പേരെ ഐടിബിപി ഉദ്യോഗസ്ഥര്‍ ക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയതില്‍ മൂന്നു പേര്‍ അബോധാവസ്ഥയിലായതിനാല്‍ ഇവര്‍ക്ക് ഒക്സിജന്‍ നല്‍കി.

തപോവന്‍ വൈദ്യുതി പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ ജോലിയെടുത്ത തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ അകപ്പെട്ടത്. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ധൗളി ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ മൂടിയാണ് തുരങ്കം അടഞ്ഞത്. അടുത്തുള്ള മറ്റൊരു തുരങ്കത്തില്‍ നിന്ന് 12 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ദുരന്തത്തില്‍ ഇതുവരെ 125 പേരെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വ്യോമസേനയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Most Popular