പൂര്‍ണമായ സൗകര്യമൊരുക്കാതെ പ്രവാസികളെ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

minister v muraleedharan home quarantine

ന്യൂഡല്‍ഹി: ക്വാരന്റൈന്‍ ചെയ്യാനുള്ള പൂര്‍ണസൗകര്യങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ കൊണ്ടുവരാനാവില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനങ്ങളുടെ സുരക്ഷയും ജീവനും ബലികൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് കേന്ദ്രം തയ്യാറല്ല. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടി നേടാന്‍ ശ്രമിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.

വിവിധ പ്രവാസി കൂട്ടായ്മ നേതാക്കളുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് യുഎഇയില്‍ നിന്ന് ഒരു വിഭാഗം ഇന്ത്യക്കാരെയെങ്കിലും തിരിച്ചുകൊണ്ടുവന്നേക്കും എന്ന വിധത്തില്‍ വാര്‍ത്ത വന്നത്. മറ്റ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, സന്ദര്‍ശക വിസാ കാലാവധി പിന്നിട്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ കാല്‍ ലക്ഷം പേരെയെങ്കിലും നാട്ടിലെത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഉടന്‍ ഒരു തീരുമാനമുണ്ടാകില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

v muraleedharan about repatriation of expatriates