പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന് വേഗത്തിലാക്കണമെന്ന നിർദേശവുമായി ഡൽഹി ഹൈക്കോടതി. വീട്ടില്‍ ചെറിയ കുട്ടികളുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നൽകണം. ഇക്കാര്യം പരാമർശിച്ച് ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് കത്തയച്ചു.
കുട്ടികൾക്ക് നൽകുന്നതിനായി കോവിഡ് പ്രതിരോധ വാക്സീനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം.