Friday, June 18, 2021
Home News National ഇന്ത്യയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍

ഇന്ത്യയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് മധ്യവയസ്‌കര്‍ക്കു കൂടി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിതുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. അര്‍ഹരായവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45- 60 വയസ്സുകാരില്‍ മറ്റു രോഗങ്ങളുള്ളവര്‍ക്കുമായിരുന്നു ഇതുവരെയും വാക്‌സിന്‍ നല്‍കിയിരുന്നത്. ഇതുപ്രകാരം 27 കോടി പേര്‍ വാക്‌സിന് അര്‍ഹരായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദം, അര്‍ബുദം, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങളുള്ള ഏതു പ്രായക്കാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം.

Most Popular